ID: com.wiziapp.app131804
Version: 2.9.0
File Size: 0.7Mb
Kasaragod.com Screenshots
Kasaragod.com Description
Kasaragod's own platform to view & express! - Kasaragod.com - Online news, photos, articles, informations - All from kasaragod District, Kerala, India.-------------------------------------------------------------------------------------
ഏഴ് ഭാഷകളും എഴുപത് പത്രങ്ങളുമുള്ള കാസര്���ോട്ട് നിത്യ വര്ത്തമാനങ്ങ-ളില് കയറി വരുന്ന വാര്ത്തകള്ക്ക് പഞ്ഞമുണ്ടാകാറില്ല. കാസര്കോടുകാരന് ജില്ല കടക്കുമ്പോള് അത് വാര്ത്തയാകുന്നു. അവന് രാജ്യം കടന്നാലും, വിമാനമിറങ്ങിയാലും വാര്ത്ത. നിരന്തര വാര്ത്തകളില് അച്ചുകൂടങ്ങള്ക്കിന്ന് കാസര്കോടെന്ന വാക്ക് കാണാപാഠമാണ്. ഇവിടെ കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കുറവിനും, അഭിനവതിമിരത്തിനും മറുമരുന്നെന്ന നാട്ടുശീലങ്ങളിലാണ് kasaragod.com പ്രസക്തമാകുന്നത്, പ്രശസ്തവും.
ഗള്ഫിലും കാസര്കോടുകാര്ക്ക് നല്ല പേരാണ്, അവരെ അറിയാത്ത ഇന്ത്യക്കാരെന്നല്ല, അറബികളും പാകിസ്ഥാനികളും പോലുമുണ്ടാകില്ല. ഇതൊരു പശ്ചാത്തലം മാത്രം. നന്മയുടെ മാലാഖമാരും, തിന്മയുടെ അസുര ജന്മങ്ങളും ഒരുമിച്ച് വാഴുന്ന കാസര്കോടിന്റെ ചരിത്ര പാശ്ചാത്തലം! ചരിത്രത്തിന്റെ ഒരുപാട് അദ്ധ്യായങ്ങളും, നാടകത്തിന്റെ ഒരുപാട് രംഗങ്ങളും കഴിഞ്ഞുപോയി. ആസുരത കൊടികുത്തി വാഴുന്ന വര്ത്തമാന കാലത്തിന്റെ നൂല്പാലത്തില് കയറി ഭൂതകാലത്തിലേക്കെത്തി നോക്കുകയല്ല. മറിച്ച് മാപ്പിള സാഹിത്യവും യക്ഷ ഗാനവുമെല്ലാം ഒരുമയില് പെരുമനേടിയിരുന്ന കാലം മറന്നുപോകുന്നതിന്റെ ഓര്മ്മപ്പെടുത്തലാണ് ഞങ്ങള്. പുരാണേതിഹാസ-ങ്ങളുടെ നന്മകളില് ഭക്തകവി കുഞ്ഞിരാമന് നായരുടെ 'കാല്പാടുക'ളും ഞങ്ങള്ക് മാര്ഗ്ഗരേഖയവുന്നു. സര്വ്വമത സാഹോദര്യത്തിന്റെ വങ്കരകളിലേക്ക് പാലങ്ങളാവുന്നു kasaragod.com
ചീഞ്ഞുനാറുന്ന ശവങ്ങളില് കൊത്തിപ്പറിച്ച് കൗതുകം കാണുന്ന കാക്കയുടെ കൗശലം ഞങ്ങള്കില്ല, "വിശിഷ്യാ ഞങ്ങള് കാക്കാമാരണല്ലോ" എന്ന് പരിഷത്ത് വേദിയില് പറഞ്ഞ മഹാകവി ടി.ഉബൈദ് സാഹിബിന്റെ വാക്കുകളുടെ അഹങ്കാരമാണ് ഞങ്ങളുടെ ഒരു ബലം. ബലവത്തായ കരങ്ങളുണ്ടെങ്കിലും, ഒരു സ്വയം തിരിച്ചറിവ് ഞങ്ങള്ക്കുണ്ട്, കാസര്കോടിനെ അപ്പാടെ പിടിച്ച് കുലുക്കി കീഴ്മേല് മറിച്ചിടാമെന്ന വ്യാമോഹമൊന്നും ഞങ്ങള്ക്കില്ല. പണാധിപത്യ പത്രപ്രവര്ത്തനങ്ങളും, സ്വജന പക്ഷവും സമന്വയിക്കുന്ന കാസര്കോടിന്റെ സ്ഥിരം സ്വഭാവമുള്ള പത്രവിതരണ ശൈലികള്ക്ക് ഒരപവാദമാണ് ഞങ്ങള്. ഇതൊരു നന്മയുടെ വഴിയാണ്, കാസര്കോടിന്റെ വീഥികളില് നിറഞ്ഞൊഴുകുന്ന മദ്യമധിരാക്ഷി ഗന്ധമുള്ള തമസ്സില് ഒരു ചെറിയ വെളിച്ചക്കീറ്...
ഒരു പുതിയ പ്രഭാതത്തിന്റെ കാത്തിരിപ്പിന് ഞങ്ങളോടൊപ്പം നിങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നു.